നോവല്‍ അവാര്‍ഡ് വിതരണവും സംസ്‌കൃത സാഹിത്യ പ്രതിഭകളെ ആദരിക്കലും

തൃശ്ശൂർ: ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡുകളുടെ വിതരണം, സംസ്‌കൃത സാഹിത്യ പ്രതിഭകളെ ആദരിക്കല്‍, 18 പുസ്തകങ്ങളുടെ പ്രകാശനം എന്നിവ 2021 മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് തൃശ്ശൂരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.

നോവല്‍ അവാര്‍ഡ് ജേതാക്കളായ ശ്രീ സുദര്‍ശനന്‍ കോടത്ത് (ജീവന്റെ ഭൂപടങ്ങള്‍) ശ്രീ അഭിലാഷ് ഫ്രേസര്‍ (പ്രപഞ്ചഗാഥ) ശ്രീ ടി.ഒ. ഏലിയാസ്
(വില്ലാര്‍വട്ടത്തെ രാജകുമാരി) എന്നിവര്‍ക്ക്. 20,000, 15,000, 10,000 രൂപാ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും കേരളസാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ സമ്മാനിക്കും.

സംസ്‌കൃത മലയാളം ഭാഷകള്‍ക്ക് നല്‍കിയ സാഹിത്യ സംഭാവനകളുടെ പേരില്‍ ഡോക്ടര്‍ കെ. ഭാരതി, ഡോക്ടര്‍ സി.എന്‍. നീലകണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ആദരപത്രം ശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. ദിവാകരന്‍ മൂസ് സമ്മാനിക്കും.

നോവല്‍ കയ്യെഴുത്ത് പ്രതികള്‍ക്ക് സംഘടിപ്പിച്ച മത്സരത്തിലെ മറ്റ് ശ്രദ്ധേയ
നോവലുകളുടെ രചയിതാക്കളായ ശ്രീ ജോയി കണ്ണംപുഴ, ശ്രീ പി. രഘുനാഥ്, ശ്രീ ഗംഗാധരന്‍ ചെങ്ങാലൂര്‍, ശ്രീ അബൂബക്കര്‍ കാപ്പാട്, ശ്രീ ശശി ആമ്പല്ലൂര്‍, ഡി. ദയാനന്ദന്‍, എന്നിവര്‍ക്ക് പുരസ്‌കാരവും വനിതാ നോവലിസ്റ്റുകളായ ശ്രീമതി ലയന ഗോപിനാഥ്, ശ്രീമതി അംബികാ വിശ്വനാഥന്‍, ശ്രീമതി ശ്രീരഞ്ജിനി എല്‍. ശ്രീമതി സീമ ജവഹര്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സി.ആര്‍. ദാസ് അംഗങ്ങളായ വി.ബി. രാജന്‍, ആന്റണി മുനിയറ എന്നിവര്‍ അറിയിച്ചു.

നോവല്‍ അവാര്‍ഡ് മത്സരത്തില്‍ മറ്റ് ശ്രദ്ധേയ രചനകള്‍ക്കുള്ള പുരസ്‌കാരങ്ങളും, വനിത നോവലിസ്റ്റുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീ ഇ.ടി. ഡേവിസ് സമ്മാനിക്കും.

ചടങ്ങില്‍ വച്ച് വിവിധ വിഷയങ്ങളിലുള്ള 18 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ശ്രീ വി.ബി. രാജന്‍ അദ്ധ്യക്ഷനായിരിക്കും. ശ്രീ സി. ആര്‍. ദാസ്, ശ്രീമതി സുഭദ്ര വാര്യര്‍, ശ്രീ വി.ബി. രാജന്‍, ശ്രീ വൈശാഖന്‍, ശ്രീ ഇ.ടി. ഡേവിസ്, ശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. ദിവാകരന്‍ മൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →