ചെന്നൈ: തമിഴ് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എസ് പി ജനനാഥന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ 14.3.2021 ഞായറാഴ്ച രാവിലെ പത്തിനാണ് അന്ത്യം. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം. ഇയര്‍ക്കയ്, ഈ, പേരാണ്‍മയ്, ഭൂലോഹം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍. ഇയര്‍ക്കയ് സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നടന്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമ ലാഭം എന്ന ചിത്രമാണ് ജനനാഥന്‍ അവസാനമായി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.