തിരുവനന്തപുരം : മന്ത്രി കടകംപളളി സുരേന്ദ്രന്റെ ശബരിമല ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമാമെന്ന് സിപിഎം നേതാക്കള്‍. ശബരിമല വിഷയം ആവര്‍ത്തിച്ചുന്നയിക്കാന്‍ യുഡിഎഫിനും ബിജെപിക്കും അവസരം നല്‍കുക മാത്രമാണ് ഇതുമൂലം ചെയ്തതെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. കോണ്‍ഗ്രസാണ് ശബരിമല തെരഞ്ഞെടുപ്പു വിഷയമായി ഉന്നയിച്ചുതുടങ്ങിയത്. ഇതില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ആ ചര്‍ച്ചയുടെ ശക്തി നിലച്ചതാണ്. കടകംപളളിയുടെ ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നല്‍കാനേ വഴിയൊരുങ്ങൂ എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
ശബരിമലയില്‍ യുവതികളുടെ പ്രവേശനം സംബന്ധിച്ച ചര്‍ച്ച ഉയരാനിട നല്‍കരുതെന്നായിരുന്നു സിപിഎം നേരത്തേ തീരുമാനിച്ചിരുന്നത്. വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചപ്പോള്‍ അതിനോട് അകലം പാലിച്ചാണ് സിപിഎം തുടക്കത്തില്‍ നിന്നത്.വിശ്വാസ സംരക്ഷണ നിയമത്തിന്റെ കരട് പുറത്തു വിട്ട് കോണ്‍ഗ്രസ് കയറി കളിച്ച്‌പ്പോഴാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തും സമവായത്തിലൂടെയും ആകാമെന്നായിരുന്ന സിപിഎം വിശദീകരണം.
ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കുറിച്ച് മിണ്ടാതെ പുതിയ സാഹചര്യം നേരിടുന്നത് എങ്ങനെ യാകുമെന്നതില്‍മാത്രം വിശദീകരണം നല്‍കിയാണ് സിപിഎം ഇതുസംബന്ധിച്ചുളള ചര്‍ച്ച അവസാനിപ്പിച്ചത്. നവേത്ഥാനവും ആവര്‍ത്തിച്ചില്ല. ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രി തന്നെ തുറന്ന് പറഞ്ഞത് പാര്‍ട്ടി നിലപാട് തെറ്റായിരുന്നുവെന്നുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്
കടകം പളളിയുടെ പരാമര്‍ശം സംബന്ധിച്ച് കൂടുതല്‍ പ്രതികരണം വേണമെന്നാണ് നേതാക്കളുടെ തീരുമാനം. ശബരിമല സെറ്റില്‍ ചെയ്ത വിഷയമാമെണന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളളയുടെ പ്രതികരണം. വിമര്‍ശിക്കാന്‍ എന്‍എസ്എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടകംപളളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയയത്തില്‍ പാര്‍ട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്നും ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

