കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ക്ക നിരോധനം നടപ്പാക്കും.ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. നിരോധനം നടപ്പാക്കാനുളള തീരുമാനത്തില്‍ ഒപ്പുവച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു.ദേശീയ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശ്രീലങ്കയിലെ മുസ്ലീം വനിതകള്‍ മുമ്പ് ബുര്‍ഖ ധരിച്ചിരുന്നില്ല ഈയിപുതുതായി വന്ന രീതിയാണിത്. ‘ഇത് മത തീവ്ര വാദത്തിന്റെ അടയാളമാണ്. തീര്‍ച്ചയായും ഞങ്ങള്‍ അത് നിരോധിക്കും’ മന്ത്രി പറഞ്ഞു. 2019 ല്‍ ശ്രീലങ്കയിലെ പളളികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ഖക്ക താല്ക്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ആയുധ ധാരികള്‍ നടത്തിയ ആക്രമണത്തില്‍ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. സുരക്ഷയുടെ പേരില്‍ ബുര്‍ഖ നിരോധിക്കാനുളള നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ അന്ന് പ്രതിഷേധമുയര്‍ത്തിയിരുന്നു.
മുസ്ലീം സ്ത്രീയുടെ മതപരമായ അവകാശത്തിന്മേലുളള കടന്നുകയറ്റമാണ് നിരോധനമെന്ന ഇവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ലംഘിക്കുന്നുവെന്നും അതിനാലാമ് അടച്ചുപൂട്ടുന്നതെന്നും മന്ത്രി വീരശേഖര അവകാശപ്പെട്ടു. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴും മുസ്ലീം മതവിഭാഗങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചില്ല. എല്ലാ മൃത ദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിച്ചത്.

