ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെഎസ്‌യു മുന്‍ മണ്ഡലം പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. 13/03/21 ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ആക്രമത്തില്‍ അന്‍ഷിഫിന്റെ കൈയ്ക്ക് പരിക്കേറ്റു. അദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സരിന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ആക്രമണം വ്യക്തിവിരോധത്തിന്റെ പേരിലാണെന്നും ഒറ്റപ്പാലം കോണ്‍ഗ്രസ് കമ്മറ്റി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →