ന്യൂഡല്‍ഹി: ലോക കോടീശ്വരനായ ആമസോണ്‍ മുതലാളി ജെഫ് ബെസോസിനേക്കാളും ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനേക്കാളും വേഗത്തില്‍ ആസ്തി വര്‍ധിപ്പിച്ച് ഗൗതം അദാനി. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ആസ്തി കൈവരിച്ചവരുടെ പട്ടികയിലാണ് അദാനി മുന്നിലെത്തിയതെന്ന് ബ്ലുംബെര്‍ഗ് ബില്യണേഴ്‌സ് സൂചിക വ്യക്തമാക്കി. 2021ല്‍ ഗൗതം അദാനിയുടെ ആസ്തി 1620 കോടി ഡോളര്‍ വര്‍ധിച്ച് 5000 കോടി ഡോളറിലെത്തി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 50 90 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്.