ഇടുക്കിയിലെ ഭൂപ്രശ്‌നത്തില്‍ ഇരുമുന്നണികളും കുറ്റക്കാരെന്ന് ബിജെപി

കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ കുറ്റക്കാരാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍ . നിലവിലുളള ഭൂപതിവ് നിയമം വ്യാഖ്യാനിക്കുക മാത്രമേ കോടതികള്‍ ചെയ്യുന്നുളളു. 2019 ഡിസംബറില്‍ കൂടിയ സര്‍വ്വ കക്ഷി യോഗത്തില്‍ നിയമ ഭേതഗതി നടത്തുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ല. 1964 മുതല്‍ മാറി മാറി വരുന്ന ഇരുമുന്നണികളും കര്‍ഷകരുടെ ഇന്നത്തെ ദുരവസ്ഥക്ക് ഉത്തരവാദികളാണ് . തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും എല്‍ഡിഎഫ് നടത്തുന്ന കര്‍ഷക സ്‌നേഹം തട്ടിപ്പാണെന്നും ഷാജി നെല്ലിപ്പറമ്പില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →