ചെന്നൈ: മക്കള്‍ നീതം മയ്യം മേധാവിയും നടനുമായി കമലഹാസന്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സൗത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. 234 അംഗ നിയമസഭയില്‍ എംഎന്‍എം 154 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. ബാക്കി 80 സീറ്റില്‍ എംഎന്‍എം മുന്നണിയിലെ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിയും ടി ആര്‍ പാരിവേന്ദറിന്റെ ഇന്ത്യ ജനനായക കച്ചിയും മല്‍സരിക്കും. രണ്ടു പാര്‍ട്ടികള്‍ക്കും 40 സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഏപ്രില്‍ 6 മുതലാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2ന് വോട്ടെണ്ണും.
കമലഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മല്‍സരിക്കും
