പാലക്കാട്: കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു കേരളത്തിൽ നടന്നതെന്ന് ഇ ശ്രീധരൻ. പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരൻ കുറ്റപ്പെടുത്തി. എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് വർഷത്തിനുള്ളിൽ പാലക്കാടിനെ മികച്ച പട്ടണമാക്കി മാറ്റും , ഡിജിറ്റൽ പ്രചരണത്തിന് മുൻതൂക്കം നൽകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.

