മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, കെ എം ഷാജി അഴീക്കോട് തന്നെ, കോഴിക്കോട് സൗത്തിൽ വനിതാ സ്ഥാനാർത്ഥി

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെയും വെള്ളിയാഴ്ച(12/03/21) പ്രഖ്യാപിച്ചു.

എംപി അബ്ദുസമദ് സമദാനി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുള്‍ വഹാബും മത്സരിക്കും.

വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-യു.എ ലത്തീഫ്, ഏറനാട്-പികെ ബഷീര്‍, കൊണ്ടോട്ടി-ടി.വി ഇബ്രാഹീം, കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍, പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം, മങ്കട- മഞ്ഞളാംകുഴി അലി, തിരൂര്‍-കുറുക്കോളി മൊയ്തീന്‍, താനൂര്‍-പികെ ഫിറോസ്, തിരൂരങ്ങാടി-കെ.പി.എ മജീദ്, വള്ളിക്കുന്ന്-ഹമീദ് മാസ്റ്റര്‍ കോഴിക്കോട് സൗത്ത്-അഡ്വ നൂര്‍ബിന റഷീദ്, കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല, കൊടുവള്ളി-എം.കെ മുനീര്‍, കുന്ദമംഗലം-ദിനേഷ് പെരുമണ്ണ (സ്വത), തിരുവമ്പാടി-സി.പി ചെറിയ മുഹമ്മദ്, അഴീക്കോട്-കെഎം ഷാജി, കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം-എകെ.എം അഷ്‌റഫ്, മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍-കെഎന്‍എ ഖാദര്‍, കളമശ്ശേരി-അഡ്വ വിഇ ഗഫൂര്‍, കൂത്തുപറമ്പ്: പൊട്ടന്‍കണ്ടി അബ്ദുല്ല, കോങ്ങാട്-യുസി രാമന്‍ എന്നിങ്ങനെയാണ് പട്ടിക.

പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →