ആർടിക്കിലെ ഇന്ധന ചോർച്ച, ബഹുരാഷ്ട്ര കമ്പനിയായ നോർനിക്കലിൽ നിന്നും ഈടാക്കുന്ന 2 ബില്ല്യൺ ഡോളർ മേഖലയിലെ പരിസ്ഥിതി പുന:സ്ഥാപനത്തിന് ചെലവാക്കുമെന്ന് റഷ്യ

മോസ്കോ: ആർടിക്കിൽ ഇന്ധന ചോർച്ചയുണ്ടാക്കിയ ലോഹ ഖനന കമ്പനിയായ നോർനിക്കലിൽ നിന്നും ഈടാക്കുന്ന 2 ബില്യൺ ഡോളർ മേഖലയിലെ പരിസ്ഥിതി പുന:സ്ഥാപനത്തിന് ചെലവാക്കുമെന്ന് റഷ്യ. പിഴത്തുക ഈ മേഖലയിലെ പരിസ്ഥിതി പുന:സ്ഥാപനത്തിന് ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 10/03/21 ബുധനാഴ്ച പറഞ്ഞു.

കഴിഞ്ഞ വർഷം സൈബീരിയയിലെ നോർണിക്കലിന്റെ പവർ പ്ലാന്റിലെ സ്റ്റോറേജ് ടാങ്കിൽ നിന്ന് 21,000 ടൺ ഡീസൽ നദികളിലേക്കും സബ്സോയിലിലേക്കും ചോർന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. 2021 ഫെബ്രുവരിയിൽ ഒരു റഷ്യൻ കോടതി രണ്ട് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് നോർനിക്കലിനോട് ആവശ്യപ്പെട്ടിരുന്നു.

മേഖലയിലെ സൾഫർ ഡൈ ഓക്സൈഡ് മലിനീകരണം സംബന്ധിച്ച് ദീർഘകാലമായി വിമർശിക്കപ്പെട്ടിരുന്ന നോർനിക്കൽ 2030 ഓടെ 5.5 ബില്യൺ ഡോളർ പരിസ്ഥിതി പദ്ധതികൾക്കായി ചെലവഴിക്കാൻ നിർബന്ധിതരായി. ഇതിൽ 600 മില്യൺ ഡോളർ സോവിയറ്റ് കാലഘട്ടത്തിലെ മാലിന്യങ്ങൾ ശേഖരിക്കാനാണ്.

ലോകത്തിലെ ഏറ്റവും വലിയ പല്ലേഡിയം നിർമ്മാതാവായ കമ്പനി കോടതി വിധിക്ക് മാസങ്ങൾക്കുമുമ്പ് പിഴയടയ്ക്കാൻ 2 ബില്യൺ ഡോളർ നീക്കിവച്ചിരുന്നു. ഒരേ പ്രദേശത്തെ രണ്ട് പ്രധാന ഖനികളിലേക്ക് വെള്ളം ഒഴുകുന്നത് തടയാൻ കമ്പനി നിലവിൽ ശ്രമിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നവീകരണ വേളയിൽ അതിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →