ഖുശ്ബുവിനും ഗൗതമിക്കും പിന്നാലെ സെന്തിലും ബിജെപിയിൽ

ചെന്നൈ : തമിഴ് ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ എൽ മുരുകനിൽ നിന്നാണ് 11/03/21 വ്യാഴാഴ്ച സെന്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ അണ്ണാ ഡിഎംകെയുടെ താരപ്രചാരകനായിരുന്നു സെന്തിൽ.

ആദ്യം എഐഎഡിഎംകെയിൽ ചേർന്ന സെന്തിൽ ജയലളിതയുടെ മരണത്തോടെ ടിടിവി ദിനകരന്റെ എഎംഎംകെയിൽ ചേർന്നു. 2019 സെപ്റ്റംബറിൽ എഎംഎംകെയുടെ അഞ്ച് സെക്രട്ടറിമാരിൽ ഒരാളായി സെന്തിൽ. തമിഴ് താരങ്ങളായ ഖുശ്ബു, ഗൗതമി എന്നിവർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സെന്തിലും ബിജെപിയിലെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →