വിനോദിനി ബാലകൃഷ്‌ണന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കസ്റ്റംസ്‌ ഒരുങ്ങുന്നു

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷണന്‌ വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം. ഡോളര്‍ സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട വിവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന്‌ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ കൊച്ചിയിലെ കസ്റ്റംസ്‌ കമ്മീഷണറേറ്റില്‍ എത്താന്‍ നോട്ടീസ്‌ അയച്ചിരുന്നെങ്കിലും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്‌ വീണ്ടും നോട്ടീസയക്കുന്നത്‌. യൂണിടാക്ക്‌ കമ്പനിയുടമ സന്തോഷ്‌ ഈപ്പന്‍ സ്വര്‍ണ്ണകടത്തുകേസ്‌ പ്രതി സ്വപ്‌ന സുരേഷിന്‌ സമ്മാനിച്ച മൊബൈല്‍ ഫോണില്‍ വിനോദിനി ബാലകൃഷ്‌ണന്റെ പേരിലെടുത്ത സിംകാര്‍ഡ്‌ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇവരോട്‌ കസ്‌റ്റംസ്‌ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ഡോളര്‍ സ്വര്‍ണ്ണകേസിലെ മൊഴികളുടെ പാശ്ചാത്തലത്തില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനും ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →