ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ സാന്തിയാഗോയിലെ ജനറല്‍ ആറ്റോമിക്സില്‍നിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ ശക്തമാക്കിയപ്പോള്‍ ആയുധമില്ലാത്ത രണ്ട് എംക്യൂ-9 പ്രഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു. ഇത്തരം സാഹചര്യം ഭാവിയില്‍ ഒഴിവാക്കാനാണ് സ്വന്തമായി ഡ്രോണ്‍ ഉപയോഗിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്.

നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച് 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളില്‍ കൃത്യമായി പ്രയോഗിക്കാന്‍ ഈ ഡ്രോണുകള്‍ക്കു കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →