കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കെ പി മുഹമ്മദ് അഫ്‌നാസിനും അവസരം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടിവി സുഭാഷാണ് ഓണ്‍ലൈനായി അഫ്‌നാസിന്റെ പേര് ചേര്‍ത്തത്. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ലൂടെയാണ് പേര് ചേര്‍ത്തത്.
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നതിന് വോട്ട് ചേര്‍ക്കേണ്ട അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടറാണ് മുഹമ്മദ് അഫ്‌നാസ്.