‘പിസി ചാക്കോയുടെ ആരോപണത്തെ കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല, വല്ലാത്ത ദു:ഖം തോന്നുന്നു ‘ പ്രതികരണവുമായി വിഎം സുധീരന്‍

തിരുവനന്തപുരം: പിസി ചാക്കോയുടെ രാജിയില്‍ ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ചാക്കോയുടെ ആരോപണത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വല്ലാത്ത ദുഃഖമാണ് തോന്നുന്നതെന്നും വിഎം സുധീരന്‍ 10/03/21 ബുധനാഴ്ച പ്രതികരിച്ചു.

‘പിസി ചാക്കോയുടെ ആരോപണത്തെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. വല്ലാത്ത ദുഃഖമാണ് തോന്നുന്നത്. കൂടുതലൊന്നും പറയുന്നില്ല.’ വിഎം സുധീരന്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി അറിയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ് രാജിക്ക് കാരണമെന്ന് വ്യക്തമാക്കി കൊണ്ടാണ് പിസി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →