ഇന്ത്യൻ നാവിക സേനയുടെ മൂന്നാമത്തെ സ്റ്റെൽത്ത് സ്കോർപീൻ ക്ലാസ് സബ്‌മറൈൻ ഐഎൻഎസ് കരഞ്ച് ഇന്ന് മുംബൈയിലെ നേവൽ ഡോക്യാർഡിൽ കമ്മീഷൻ ചെയ്തു . പഴയ കരഞ്ചിന്റെ കമ്മീഷനിംഗ് ക്രൂവിന്റെ ഭാഗമായിരുന്ന മുൻ നാവികസേനാ മേധാവിയും പിന്നീട് 1971 ലെ ഇന്ത്യാ – പാക് യുദ്ധത്തിൽ കമാൻഡിംഗ് ഓഫീസറുമായിരുന്ന അഡ്മിറൽ വി എസ് ഷെഖാവത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഐഎൻഎസ് കരഞ്ച് വെസ്റ്റേൺ നേവൽ കമാൻഡിന്റെ അന്തർവാഹിനി കപ്പലുകളുടെ ഭാഗമാകും.
ലോകത്തിലെ ഏറ്റവും നൂതനമായ പരമ്പരാഗത അന്തർവാഹിനികളിലൊന്നാണ് സ്കോർപീൻ അന്തർവാഹിനികൾ. ഈ അന്തർവാഹിനികൾ സമുദ്രത്തിന്റെ ഉപരിതലത്തിലും താഴെയുമുള്ള ഏതു ഭീഷണിയെയും നിർവീര്യമാക്കുന്നതിന് ആവശ്യമായ ശക്തമായ ആയുധങ്ങളും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.
ബിൽഡറുടെ നേവി എന്ന നിലയിൽ ഇന്ത്യൻ നാവിക സേനയുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മറ്റൊരു പടിയാണ് ഐഎൻഎസ് കരാഞ്ചിന്റെ കമ്മീഷനിങ്

