തൃശ്ശൂർ: 18 വയസ് മുതല്‍ ലോട്ടറി എടുത്തിരുന്ന 65 കാരന് ഒടുവിൽ ഒരുകോടി ഭാഗ്യം. വീട് നിര്‍മിക്കാനായി ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് ദുരിതത്തിലായ 65 കാരനായ അബ്ദുള്‍ ഖാദറിനെയാണ് കൊറോണക്കാലത്ത് ഭാഗ്യം തേടിയെത്തിയത്.
മാള ജുമാ പള്ളിക്കു സമീപം സലൂണ്‍ നടത്തുകയാണ് ഇദ്ദേഹം. മാള ധനശ്രീ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 08/03/21 തിങ്കളാഴ്ച പത്രം നോക്കിയപ്പോഴാണ് ഭാഗ്യം കടാക്ഷിച്ച വിവരം ഖാദര്‍ അറിയുന്നത്.
പള്ളിപ്പുറത്ത് 8 സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കടമുണ്ട്. ആ ബാദ്ധ്യതകളെല്ലാം തീര്‍ക്കണമെന്നും സന്തോഷത്തോടെ ജീവിക്കണമെന്നുമാണ് അബ്ദുൾ ഖാദറിന്റെ ഇപ്പോഴത്തെ ആഗ്രഹം. 18 വയസ് മുതല്‍ ലോട്ടറി എടുക്കാറുണ്ടെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അബ്ദുള്‍ ഖാദര്‍ പറയുന്നു.