ബീജിങ്ങ്: വരാനിരിക്കുന്നത് ഇലക്ട്രിക് കാറുകളുടെ യുഗമാണ്. പെട്രോളും ഡീസലും വേണ്ടാത്ത വൈദ്യുതിയിലോടുന്ന ഇലക്ട്രിക് കാറുകളുടെ യുഗം. ഈ അവസരം മുതലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചൈനീസ് ടെക്ക് ഭീമന്‍ വാവെയ്. സ്വന്തം ബ്രാന്‍ഡില്‍ തന്നെ കാര്‍ നിര്‍മ്മിക്കുന്ന കമ്പനി ഇതിനായി പേറ്റന്റുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ടിലധികം പേറ്റന്റുകള്‍ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നതത്രേ. ഈ വര്‍ഷം അവസാനത്തോടെ കമ്പനി ഇ-കാറുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വാവെയ് പല കമ്പനികളുമായി ചര്‍ച്ച നടത്തി വരുകയാണ്. ചൈനീസ് പൊതുമേഖല സ്ഥാപനമായ ചങ്കന്‍ ഓട്ടോമൊബൈല്‍സുമായും ബിഎഐസി ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂപാര്‍ക്ക് ന്യൂ എനര്‍ജി ടെക്നോളജിയുമായും വാവെയ് ചര്‍ച്ചകള്‍ നടത്തിവരുകയാണ്. വര്‍ഷങ്ങളായി ഇ-വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.വാവെയെ കൂടാതെ മറ്റൊരു ചൈനീസ് ടെക്ക് കമ്പനിയായ ഷവോമിയും ഇ-കാര്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്താന്‍ ചൈനീസ് കമ്പനിയും
