ഷര്‍ട്ടൂരി സഭയില്‍ മുദ്രാവാക്യം: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: ഷര്‍ട്ടൂരി കര്‍ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍.സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെയും പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, സഭയുടെ നടുത്തളത്തിലെത്തിയ സംഗമേഷ് സ്പീക്കറുടെ വേദിക്ക് തൊട്ടടുത്തെത്തി ഷര്‍ട്ടൂരി തോളിലിട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം മുദ്രാവാക്യം വിളിക്കുകയായിരുന്നു.
നിങ്ങള്‍ എന്താണ് ചെയ്യുന്നത്. സിദ്ധരാമയ്യ അടക്കമുള്ള നിങ്ങളുടെ അംഗങ്ങള്‍ പ്രതിഷേധം നടത്തുന്ന രീതി നോക്കൂ, അതാണ് പെരുമാറ്റ രീതി, ഇത്തരത്തിലുള്ള പ്രതിഷേധം സഭയ്ക്കുള്ളില്‍ അനുവദിക്കാന്‍ കഴിയില്ല. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഭദ്രാവതിയിലെ ജനങ്ങളോടുള്ള അനാദരവാണിത്.

നിങ്ങള്‍ തെരുവിലാണോ നില്‍ക്കുന്നത്? സഭ നിങ്ങള്‍ക്ക് ഒരു തമാശയാണോ? എന്ന് ചോദിച്ച് കൊണ്ടായിരുന്നു സ്പീക്കറുടെ നടപടി. തുടര്‍ന്ന് സ്പീക്കര്‍ ഇദ്ദേഹത്തോട് വസ്ത്രം ധരിക്കാനും നിര്‍ദേശിച്ചു. ഷര്‍ട്ട് ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് മേധാവി ഡി കെ ശിവകുമാറും മറ്റ് പാര്‍ട്ടി അംഗങ്ങളും സംഗമേഷിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ 15 മിനിറ്റ് നേരം സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് സംഗമേഷനെതിരായ അച്ചടക്ക നടപടികള്‍ ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →