ആദായ നികുതി വെട്ടിപ്പ് ….. ബോളിവുഡ് സിനിമ പ്രവർത്തകർക്കെതിരെ അന്വേഷണം

മുംബൈ: ഫാന്റം പ്രൊഡക്ഷൻ കമ്പനിയിലെ മറവിൽ നികുതി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ 350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് വ്യക്തമാക്കി. രാഷ്ട്രീയ വിമർശനം ശക്തമാകുന്നതിനിടെ ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർക്കെതിരായ ഈ അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. മുംബൈയിലും പൂനെയിലും ഉൾപ്പെടെ 30 ഇടങ്ങളിൽ ആയിരുന്നു പരിശോധന. അനുരാഗ് കശ്യപ്, തപ്സി പന്നു എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ അനുരാഗ് കശ്യപ് സഹസ്ഥാപകനായ ഫാന്റം പ്രൊഡക്ഷൻ കമ്പനിയുടെ മറവിൽ 300 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കമ്പനി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ വിനിമയം നടന്നതുമായി ബന്ധപ്പെട്ട രേഖകളാണ് തപ്സി പന്നു വിന്റെ വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. ഇതിനുപുറമേ 20 കോടി രൂപയുടെ നികുതി വെട്ടിപ്പും വ്യക്തമായി. ഇന്നും തുടരുന്ന പരിശോധനയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം എന്ന് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →