കോവിഡ് 19; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി മാർച്ച് 5 മുതൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി മാർച്ച് 5 മുതൽ മാർച്ച് ഏഴു വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി മെഗാ ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.

ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മർത്തോമ ഡെവലപ്‌മെന്റ് സെന്റർ, കായംകുളം ടൗൺഹാൾ, മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ വാക്‌സിനേഷൻ ആരംഭിക്കും. ഉദ്യോഗസ്ഥർ ഔദ്യോഗിക തിരിച്ചറിയൽരേഖയും ആധാർ കാർഡുമായി അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →