രാജ്യത്തെ പെട്രോള്‍-ഡീസല്‍ ആവശ്യകത അടുത്തവര്‍ഷം 13 ശതമാനം ഉയരുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോവിഡിന് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ ആവശ്യകത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ രാജ്യത്തെ പെട്രോള്‍-ഡീസല്‍ ആവശ്യകത അടുത്തവര്‍ഷത്തോടെ 13 ശതമാനം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 മാര്‍ച്ചോടെ രാജ്യത്തിന്റെ ഇന്ധന ആവശ്യകത 2152.4 ലക്ഷം ടണ്‍ എന്ന റെക്കോഡ് ഉയരത്തിലെത്തുമെന്നും കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ധന ഇറക്കുമതിക്കാരാണ് ഇന്ത്യ.

ലോക്ക്ഡൗണ്‍ കാലത്ത് ഇന്ധന ഇറക്കുമതിയില്‍ 70 ശതമാനം ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ വലിയ തിരിച്ച് വരവ് നടത്തുന്നത്. അതേസമയം മാര്‍ച്ച് 31 അവസാനിക്കുന്ന നടപ്പു സാമ്പത്തികവര്‍ഷത്തെ ആവശ്യകതയില്‍ 8.5 ശതമാനം കുറവ് രേഖപ്പെടുത്തും. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ രണ്ടു പാദങ്ങളിലും നെഗറ്റീവ് വളര്‍ച്ച കൈവരിച്ച വിപണികള്‍ മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →