കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ജില്ലാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ചന്ദ്ര മോഹന്‍ ഇ അധ്യക്ഷത വഹിച്ചു.
ദേശീയ ബധിരത നിയന്ത്രണ നിവാരണ പരിപാടി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. നിത്യാനന്ദ ബാബു സി.കെ സന്ദേശം നല്കി. ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. ശ്രീജിത് മോഹന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, നഴ്സിംഗ് സൂപ്രണ്ട് അന്നമ്മ ജോസഫ് ദേശീയ ബധിരത നിയന്ത്രണ നിവാരണ പരിപാടിയുടെ ഓഡിയോളജിസ്റ്റ്മാരായ സ്നേഹ സെബാസ്റ്റ്യന്‍, സജിന വി.ബി, സ്റ്റാഫ് നഴ്സ് ഗീത എം.വി, എച്ച്ഐ ഇന്‍സ്ട്രക്ടര്‍ അജിഷ കെആര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുള്ള കെപി. സ്വാഗതവും ഓഡിയോളജിസ്റ്റ് രാഹുല്‍ എന്‍ നന്ദിയും അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മിച്ച ജില്ലാ ആശുപത്രി സ്റ്റാഫ് നേഴ്സ് ഹരോള്‍ഡ് ഇമ്മാനുവേല്‍ സംവിധാനം ചെയ്ത ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ‘ഒച്ച’ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ആരോഗ്യ വകുപ്പ് കാസറഗോഡ് ‘ എന്ന യൂട്യൂബ് ചാനലില്‍ ഹ്രസ്വ ചിത്രം ലഭ്യമാണ്.

