72 മണിക്കൂറിനുള്ളിൽ ബംഗാളിലെ പെട്രോൾ പമ്പുകളിൽ നിന്ന് മോദി ഹോർഡിംഗുകൾ നീക്കണം, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹോർഡിംഗുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാളിലെ പമ്പുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 03/03/21 ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ടായത്. പമ്പുകളിൽ മോദിയുടെ ഹോർഡിംഗുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

നേരത്തെ, ഇത്തരം ചിത്രങ്ങൾ പമ്പുകളിൽ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →