പോലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു, ഡിസിപി ഐശ്വര്യ ഡോങ്ക്‌റെയുടെ നടപടി വീണ്ടും വിവാദത്തിൽ

കൊച്ചി: പോലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ക്‌റെയാണ് വിവാദ നടപടി സ്വീകരിച്ചത്.

ഇക്കഴിഞ്ഞ 17-ാം തിയതിയായിരുന്നു ജനങ്ങള്‍ക്ക് വേണ്ടി കളമശേരി പോലീസ് സ്റ്റേഷനില്‍ കോഫീ മെഷീന്‍ സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം സ്റ്റേഷന്‍ ഹൗസ് ഓഫീസറെയോ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പി.എസ്. രഘു ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →