ബാഡ് ബാങ്കിന് മൂലധനവുമായി 11 ധനകാര്യസ്ഥാപങ്ങള്‍

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ് ബാഡ് ബാങ്കിന് മൂലധനവുമായി 11 ധനകാര്യസ്ഥാപങ്ങള്‍. 7000 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുക. പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ തുടങ്ങിയവയും ബാഡ് ബാങ്കുമായി സഹകരിക്കും. ഇതു യാഥര്‍ത്യമാകുന്നതോടെ ബാങ്കുകളുടെ കിട്ടാക്കടം, നിഷ്‌ക്രിയ ആസ്തി എന്നീ രണ്ടു തലവേദനകള്‍ക്കും ആശ്വാസമാകും. സ്വകാര്യമേഖലയില്‍നിന്ന് ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും നിക്ഷേപം നടത്തും. ഐ.ഡി.ബി.ഐ. ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ടാകും. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നല്‍കുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴില്‍കൊണ്ടുവരും. ആസ്തി പുനര്‍നിര്‍മാണ കമ്പനിക്കുകീഴിലാകും കടംവകയിരുത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →