ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ത്ഥിയായി എംഎം മണി തന്നെ

ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെത്തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനം.എംഎം മണി മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തങ്ങളില്‍ ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ആകെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മണി വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ അത് ജില്ലയിലെല്ലായിടത്തും അനുകൂലമായ തരംഗം ഉണ്ടാക്കും. അതുകൊണ്ട് ഉടുമ്പന്‍ചോലയില്‍ മണിയെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ദേവികുളത്ത് എസ് രാജേന്ദ്രന്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നുവന്നത്.രാജേന്ദ്രന്‍ മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് അതുകൊണ്ട് ഇനിയൊരവസരം കൊടുക്കണമോയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടരിയേറ്റ് തീരുമാനം. രാജേന്ദ്രന് അവസരം നല്‍കുന്നില്ലെങ്കില്‍ ആര്‍ ഈശ്വരന്‍,എ രാജ എന്നിരെ പരിഗണിക്കാമെന്ന ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. തൊടുപുഴ സീറ്റ് ഇത്തവണ കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനും ധാരണയായി. കേരളാ കോണ്‍ഗ്രസിന്റെ താല്‍പ്പര്യം കൂടി കണ്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

Share
അഭിപ്രായം എഴുതാം