കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചുമട്ടുതൊഴിലാളികളായ ജനപ്രതിനിധികള്‍ക്ക് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പി പി സുരേന്ദ്രന്‍ (കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്), എം രവീന്ദ്രന്‍ (എരമം കുറ്റൂര്‍ പഞ്ചായത്ത്), യു പി അനില്‍കുമാര്‍ (പേരവൂര്‍ പഞ്ചായത്ത്), എ സി അനീഷ്, കെ മോഹനന്‍ (മുഴക്കുന്ന് പഞ്ചായത്ത്), കെ ബാബു (കൊട്ടിയൂര്‍ പഞ്ചായത്ത്), പി പി രാമകൃഷ്ണന്‍ (ചൊക്ലി പഞ്ചായത്ത്), വി സി പ്രകാശ് (തളിപ്പറമ്പ് നഗരസഭ), കെ ശിവദാസന്‍ (ശ്രീകണ്ഠാപുരം നഗരസഭ), മനോജ്കുമാര്‍ (മട്ടന്നൂര്‍ നഗരസഭ), പി പി പ്രഭാകരന്‍ (കൂത്തുപറമ്പ് നഗരസഭ), എന്നിവരെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ബോര്‍ഡ് ജില്ലാ കമ്മിറ്റിയംഗം കെ പി രാജന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ എ എന്‍ ബേബി കാസ്‌ട്രോ, അക്കൗണ്ട് ഓഫീസര്‍ പി കെ ലില്ലി, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.