കാസർകോട്: ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം. മാര്‍ച്ച് മൂന്നിന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം നടക്കും.