ന്യൂഡല്‍ഹി: ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ഇടം നേടി. സോലാപൂര്‍-വിജയപ്പൂര്‍ നാലുവരിപ്പാതയുടെ 25.54 കിലോമീറ്റര്‍ സിംഗിള്‍ ലൈന്‍ 18 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ചാണ് നാഷണല്‍ ഹൈവേ അതോരിറ്റി റെക്കാര്‍ഡ് സ്വന്തമാക്കിയത്.
ബാംഗളൂര്‍-വിജയ്പൂര്‍ -ഔറങ്കാബാദ്-ഗ്വാളിയോര്‍ ഇടനാഴിയുടെ ഭാഗമായ സോളാപ്പൂര്‍ -വിജയ്പൂര്‍ ഹൈവേ യാത്രക്കാരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. റെക്കാര്‍ഡ് നേട്ടത്തെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത വകുപ്പുമന്ത്രി നിതിന്‍ഗഡ്ക്കരി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയച്ചതാണീ വിവരം.