തൃപ്പൂണിത്തുറ: കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുളളതായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ പങ്കെടുത്ത് തൃപ്പൂണിത്തുറയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ ബിജെപി ക്ക് ഒരു എംപിയുമില്ല പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല എല്ലാ സംസ്ഥാനങ്ങളും മുന്നേറണമെന്നാണ് മോദിജി ആഗ്രഹിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി കേരളത്തിലെ ദേശീയ പാതക്ക് നീക്കി വച്ചത് 55,000കോടി രൂപയാണ് . കൊച്ചി മെട്രോയ്ക്ക് 1957 കോടിയും. 5070 കോടി രൂപയാണ് പുഗലൂര്‍ തൃശൂര്‍ ട്രാന്‍സ് മിഷന്‍ പ്രോജക്ടിനായി നല്‍കിയത്.
കാസര്‍കോഡ് സോളാര്‍ പ്രോജക്ട്, അരുവിക്കര വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രോജക്ട്, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 47 വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 47 വര്‍ഷമായിട്ടും എല്‍ഡിഎഫിനോ യൂഡിഎഫിനോ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.