മുകേഷ് അമ്പാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുമ്പില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നലയില്‍. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പോലീസ് 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര അഭ്യന്തര മന്ത്രി പറഞ്ഞു.ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി.

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലക്ക് പുറത്ത് ഗാംദേവി പോലീസ് സ്റ്റേഷന്റെ പരിധിയിലുളള സ്ഥലത്ത് 25/02/21 വ്യാഴാഴ്ച വൈകിട്ട് കാര്‍മിഷേല്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതായി മുംബൈ ഡിസിപി ചൈതന്യ എസ് പറഞ്ഞു. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് നിര്‍മ്മാര്‍ജ്ജന സ്‌ക്വാഡ് പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ബോംബ് സ്‌ക്വാഡും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിസംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →