ഹൈദരാബാദ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായി സഹകരിക്കാത്തതിന് ആന്ധ്രാപ്രദേശിലെ മുൻ ചീഫ് സെക്രട്ടറി നിലം സാവ്‌നിയോടും പഞ്ചായത്ത് രാജ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗോപാലകൃഷ്ണ ദ്വിവേദിയോടും മാർച്ച് 22 ന് നേരിട്ട് ഹാജരാകാൻ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന പ്രക്രിയയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ നിമ്മഗദ്ദ രമേശുമായി സഹകരിക്കാനുള്ള കോടതി ഉത്തരവുകൾ അവഗണിച്ചതിനാൽ അന്നത്തെ ചീഫ് സെക്രട്ടറിയ്ക്കും ദ്വിവേദിക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഇസി സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു.
എന്നിരുന്നാലും, പിന്നീട് നാല് ഘട്ടങ്ങളിലായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു, അവസാനത്തേത് ഫെബ്രുവരി 21 ന് അവസാനിച്ചു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി മൊത്തം 13,371 ഗ്രാമപഞ്ചായത്തുകളിൽ 85 ശതമാനവും നേടിയിരുന്നു.
2020 നവംബറിൽ എസ്ഇസി ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചപ്പോൾ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ സഹകരണവും നൽകണമെന്ന് കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ നിസ്സംഗത പാലിക്കുകയും സുപ്രീം കോടതിയിലേക്ക് പോകുകയു മായിരുന്നു.
സുപ്രീംകോടതി നിർദേശത്തിനുശേഷം മാത്രമാണ് അന്നത്തെ സിഎസും പഞ്ചായത്ത് രാജ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വോട്ടെടുപ്പ് സമിതിയുമായി സഹകരിക്കാൻ തുടങ്ങിയതെന്ന് എസ്ഇസിയുടെ അഭിഭാഷകൻ വാദിച്ചു.
ഡിസംബർ 31 ന് വിരമിച്ച ശേഷം നിലം സാവ്‌നി ഇപ്പോൾ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രധാന ഉപദേശകനായി സേവനം അനുഷ്ഠിക്കുകയാണ്. കേസിന്റെ അടുത്ത വാദം മാർച്ച് 22 നാണ്.

