ആർടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയുടെ ഉപയോഗം ബീഹാറിൽ കുറ്റാന്വേഷണ രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയതായി വിലയിരുത്തൽ

പാറ്റ്ന : ബിഹാറിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ആർടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം ഏറെ സഹായകമായെന്ന് മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അമീർ സുഭാനി. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആർടിഫിഷ്യൽ ഇൻറലിജൻസിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ അമീർ സുഭാനി പറഞ്ഞു.

ബിഹാർ വെറ്ററിനറി കോളേജ് മൈതാനത്ത് 22/02/21 തിങ്കളാഴ്ച പോലീസ് വാരത്തിന്റെ ഉദ്ഘാടന വേളയിൽ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് ആർടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെച്ചപ്പെട്ട ശിക്ഷാ നിരക്കിന് കാരണമായിട്ടുണ്ടെന്ന് സുഭാനി പറഞ്ഞു.

കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ ആർടിഫിഷ്യൽ ഇൻറലിജൻസ് ഉപകരണങ്ങൾ വാങ്ങുന്നതിൽ ഫണ്ട് ഒരു പ്രശ്‌നമാകില്ലെന്നു സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ഉറപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →