മുംബൈ: 80കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചതിനെ തുടര്‍ന്ന് 80കാരന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ആശുപത്രിയിലായി. മുംബൈ വസായിക്കടുത്ത നല്ലസൊപ്പാരയില്‍ അരിയും ഗോതമ്പും പൊടിക്കുന്ന മില്‍ നടത്തുന്ന ഗണപത് നായിക്കിനാണ് 80 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. നല്ല സൊപ്പാരയില്‍ തന്നെ കൊമേഴ്‌സ് പ്രൊഫസറായ പ്രതിഭാ നായികിനും 80 കോടിയുടെ ബില്‍ ലഭിച്ചു. അവരുപയോഗിച്ച വൈദ്യുതി യൂണിറ്റ് 1,07,784.75ആണ് . എന്നാല്‍ ബില്ലില്‍ രേഖപ്പെടുത്തിയത് 10,77,85075 യൂണിറ്റാണ്. അവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ബില്‍തുക 86,890. ആയി കുറച്ചു.
ബില്‍തുക അടച്ചശേഷം പരാതിപ്പെടാനാണ് വൈദ്യുതി വിതരണ കമ്പനി തന്നോട് പറഞ്ഞതെന്ന് അവര്‍ പറഞ്ഞു. ശരിയായ റീഡിംഗ് എടുക്കണമെന്ന്അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബില്ലില്‍ പാകപ്പിഴയുണ്ടെന്ന് കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു.
നായിക്കിന് ബില്ലില്‍ പിഴവ് സംഭവിച്ചതായി മഹാരാഷ്ട്ര ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. മീറ്റര്‍ റീഡിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്നും വന്ന തെറ്റാണിതെന്ന് കമ്പനി വിശദീകരിച്ചു. ഇതിന് മുമ്പും പലര്‍ക്കും ഇങ്ങനെ 80 കോടിയുടെ ബില്‍ ലഭിച്ചിട്ടുളളതായി അറിയുന്നു.

