ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 27ന് പകല്‍ 11ന് എത്തണം. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഇ-മെയില്‍ ഐ.ഡി., വാട്ട്‌സാപ്പ് നമ്പര്‍ എന്നിവ ഫെബ്രുവരി 25ന് അഞ്ച് മണിക്ക് മുന്‍പായി dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രായം 45 വയസ് കവിയരുത്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →