പൊഗരുവിലെ 14 രംഗങ്ങൾ പിൻവലിച്ചു.. ഒരു സമുദായത്തെയും ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദകിഷോർ

ബെംഗളൂരു: നന്ദകിഷോർ സംവിധാനം ചെയ്ത് ധ്രുവ സർജയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന കന്നട സിനിമ പൊകരുവിലെ പതിനാല് രംഗങ്ങൾ പിൻവലിച്ചു.

ബ്രഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് ആരോപണത്താൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കർണാടക ബ്രഹ്മിൺ ഡെവലപ്മെൻറ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്സും നടത്തിയ ചർച്ചയിൽ വിവാദ രംഗങ്ങൾ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. സംവിധായകൻ നന്ദകിഷോർ നേരത്തെ ഈ സംഭവത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോർ പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തിയ വൻകിട ചിത്രമാണ് പൊഗരു. ചിത്രത്തിലെ ചില രംഗങ്ങൾ ബ്രഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബിൽ ബംഗളൂരു സ്വദേശി വീഡിയോ വിട്ടതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് വിവിധ ബ്രാഹ്മണ സമുദായ സംഘടനകൾ കർണാടക ഫിലിം ചേംബറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി നേതാവ് ശോഭ കരന്തലജെയും ചിത്രത്തിനെതിരെ രംഗത്തെത്തി.

പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. കഥയിൽ മാറ്റങ്ങൾ വരാത്ത രീതിയിലാണ് രംഗങ്ങൾ വെട്ടിമാറ്റുന്ന ചുതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →