കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി

തിരുവനന്തപുരം: കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. 25/02/21 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കുഴിവിളയിലുള്ള വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. പളനിയിൽ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്.

ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനു ശേഷമാണ് 23/02/21 ചൊവ്വാഴ്ച ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന് വൈകുന്നേരം ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്‌കൂട്ടർ നേമം പോലീസ് കണ്ടെത്തി. സ്‌കൂട്ടറിനുള്ളിൽ നിന്ന് ജയഘോഷ് എഴുതിയെന്ന് കരുതുന്ന കത്തും പോലീസിന് ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →