എറണാകുളം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാർഡ് മെമ്പർമാരായ സുഹറ ബഷീർ, തോമാച്ചൻ ചാക്കോച്ചൻ, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി റ്റി ബെന്നി, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു