നല്ലയിനം കട്ടളക്കും ഇഷ്ടികക്കും സമീപിക്കുക. തന്റെ ചിത്രം പരസ്യവാചകം ആയി ഉപയോഗിച്ചതിനെ കുറിച്ച് ഒരു റേഡിയോ ചാനൽ പ്രോഗ്രാമിൽ സംസാരിക്കവേ കുഞ്ചാക്കോ ബോബൻ പറയുന്നു. ഞാൻ ചോക്ലേറ്റ് ഹീറോ ആയ വിലസിയിരുന്ന കാലത്തെ തന്റെ ചിത്രങ്ങൾ പരസ്യ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യം ആയിരുന്നുവെന്നും പക്ഷേ ഒരിക്കലും എന്റെ ചിത്രവുമായി ബന്ധമില്ലാത്ത ഈ പരസ്യവാചകം കണ്ടപ്പോൾ എനിക്ക് അല്പം ലജ്ജ തോന്നി എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഞാൻ മഴവില്ല് എന്ന സിനിമ ഒക്കെ ചെയ്തു കഴിഞ്ഞ സമയത്ത് ഒരു ദിവസം ചാലക്കുടി ഭാഗത്ത് കൂടി ഇങ്ങനെ പാസ് ചെയ്ത് പോയപ്പോഴാണ് മനോഹരമായ ഒരു മതിലിൽ എന്റെ ഒരു മനോഹരമായ ചിത്രം കാണുന്നത്. എനിക്ക് സിനിമയിൽ കാണുന്നതിനേക്കാൾ ഗ്ലാമറാ ചിത്രത്തിനുണ്ടായിരുന്നു. ഇത് കൊള്ളാലോ എന്ന് കരുതി നോക്കിയപ്പോഴാണ് രസകരമായ ഈ പരസ്യവാചകം ഞാൻ കാണുന്നത്. അപ്പോൾ തന്നെ ആ മതിൽ ഇടിച്ചു പൊളിച്ചാലോ എന്ന് എനിക്ക് തോന്നിപ്പോയി. വളരെ കുറച്ച് പരസ്യങ്ങൾ മാത്രം ചെയ്ത എന്റെ ചിത്രങ്ങൾ പല പരസ്യത്തിനായും ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് അത്രയ്ക്കും അറിയാത്ത ഒരു കാര്യമാണ് പരസ്യത്തിൽ അഭിനയിക്കുക എന്നത്. അതുകൊണ്ടായിരിക്കാം ആ ഒരു ഏരിയയിലേക്ക് അത്ര ഫോക്കസ് ചെയ്തിട്ടില്ലായിരുന്നു ഞാൻ . കുഞ്ചാക്കോ ബോബൻ പറയുന്നു.
