പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണതോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ നിയമസഭ പിരിച്ചുവിടും. നാല് സംസ്ഥാനങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്നും ജാവദേക്കര്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മുന്‍പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →