ഉപുല്‍ തരംഗ വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ വിരമിക്കുന്നു. എല്ലാ മികച്ച കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാവുമെന്ന് പറഞ്ഞാണ് ഉപുല്‍ തരംഗ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ 235 മത്സരങ്ങള്‍ കളിച്ച ഉപുല്‍ തരംഗ 33.74 ശരാശരിയില്‍ 6951 റണ്‍സ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 37 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പെടും. ടെസ്റ്റ് ക്രിക്കറ്റില്‍ 31 മത്സരങ്ങള്‍ കളിച്ച താരം 1754 റണ്‍സും നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് വേണ്ടി 26 ട്വന്റി20 മത്സരങ്ങള്‍ കളിച്ച ഉപുല്‍ തരംഗ 407 റണ്‍സും നേടിയിട്ടുണ്ട്.2005ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏകദിനത്തില്‍ കളിച്ചാണ് രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 36 വയസുകാരനായ തരംഗ 2019ലെ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് അവസാനമായി ശ്രീലങ്കയ്ക്കു വേണ്ടി കളിച്ചത്. 2017ല്‍ ഇന്ത്യക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. ട്വന്റിയില്‍ 2018ല്‍ ബംഗ്ലാദേശിനെതിരേയാണ് അവസാനം കളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →