കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും വീട്ടിലെ വളർത്തുനായ സോറോക്ക് ഒപ്പമുള്ള സെൽഫികളും മറ്റു ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പൃഥ്വി ക്കും കുടുംബത്തിനും സോറോ.
പൃഥ്വിയാണ് ഇപ്പോൾ തന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കുന്ന സോറോയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. Leave me alone hooman എന്നാണ് ചിത്രത്തോടൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.
