കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശ്ശൂർ: കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി പ്രതിരോധിക്കാനുള്ള പൊലീസ് ശ്രമത്തെ മറികടക്കാൻ പ്രതിഷേധക്കാർ മുതിർന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച (22/02/21) രാവിലെയായിരുന്നു പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മാർച്ച്.

പിൻവാതിൽ നിയമം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ പ്രവർത്തകർ മുഴക്കി. തുടർന്ന് ബാരിക്കേഡിന് മുന്നിൽ കുത്തിയിരിന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →