ഇ ശ്രീധരനെ കൊണ്ട് ബി ജെ പി ക്ക് നേട്ടമുണ്ടാകില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംഷയുണ്ടാകാം. എന്നാല്‍ ബി.ജെ.പിയ്ക്ക് അത് കൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്ന് തരൂര്‍ ശനിയാഴ്ച (20/02/21) പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ.ശ്രീധരന്‍. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല’, തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →