ഇന്ധനത്തിന് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സമ്മതിച്ചാല്‍ പെട്രോള്‍ വില 55 രൂപയായി കുറയുമെന്ന് കേന്ദ്രം

ചെന്നൈ: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ ജിഎസ്ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലൂം ജിഎസ്ടി കൗണ്‍സിലും വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ധന വില നിര്‍ണ്ണയം ഒരു മഹാഭയങ്കര ധര്‍മ്മസങ്കടമാണ്. ഇന്ധനവില കുറക്കാതെ ആരെയും തൃപ്തിപ്പെടുത്താനാാവില്ല. ജിഎസ്ടി ബാധകമാക്കിയാല്‍ രാജ്യത്താകെ ഒറ്റ വിലയാകും കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഗൗരവമായ ചര്‍ച്ചകളിലൂടെയേ ഇത് സാധ്യമാകൂ. ജിഎസ്.ടി കൗണ്‍സിലിന്റെ അംഗീകാരവും വേണം. കേന്ദ്രം ഇപ്പോള്‍ ഇത്രയും എക്‌സൈസ് നികുതി കുറക്കുമെന്ന് പറയുന്ന കേന്ദ്രമന്ത്രിയല്ല ഞാന്‍. കേന്ദ്രം കുറച്ചാല്‍ സംസ്ഥാനങ്ങള്‍ കുറക്കുമോ. എല്ലാവര്‍ക്കും ഇപ്പോള്‍ പണവും വരുമാനവും അനിവാര്യമാണ്.

എണ്ണ കമ്പനികളാണ് വില നിര്‍ണ്ണയിക്കുന്നത്. കേന്ദ്രത്തിന് ഇടപെടാനാവില്ല. ഈ സാഹചര്യത്തില്‍ ഉപഭോക്താവിന് താങ്ങാവുന്ന നിലയില്‍ ഇന്ധന വില എത്തിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണം ജിഎസ്ടി വന്നാല്‍ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന വില്‍പ്പന നികുതി പെട്രോളിന് 20.66 രൂപയും ഡീസലിന് 15.95 രൂപയും . പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും, പെട്രോലിന് 3.68രൂപയും ഡീസലിന് 2.51 രൂപ ഡീലര്‍ കമ്മീഷനുമുണ്ട്. ജിഎസ്.ടി വന്നാല്‍ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ഏര്‍പ്പെടുത്തിയാലും വില കുത്തനെ കുറയും

എന്നാല്‍ ജി.എസ്.ടി ബാധകമാക്കാന്‍ കേരളം അനുവദിക്കില്ല. നിലവിലുളള നികുതി അധികാരം വിട്ടുകൊടുക്കില്ല. ജിഎസ്ടിയില്‍ സംസ്ഥാനത്തിനുണ്ടാകുന്ന നികുതി വരുമാന നഷ്ടം ആര് നികത്തുമെന്ന് കേരളംചോദിക്കുന്നു. ഇന്ധന നികുതി ഘടന കേന്ദ്രം ബിജെപി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കൂടി ഉള്‍പ്പെടുത്തിയ ശേഷമുളള തുകയിലാണ് സംസ്ഥാനം പെട്രോളിന് 30.08 ശതമാനം വാറ്റ് ഈടാക്കുന്നത്. ഒരു രൂപ അഡീഷണല്‍ നികുതിയും സെസും ഉണ്ട്. ഇതോടെ 20 രൂപയാണ് നികുതിയായി ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിന് കിട്ടുന്നത്.

ജിഎസ്ടിയില്‍ കേന്ദ്രത്തിനും കേരളത്തിനും 14 ശതമാനം വീതം നികുതിയാണ് കിട്ടുക. 28 ശതമാനമാണ് ജിഎസ്ടിയുടെ ഏറ്റവും കൂടിയ സ്ലാബ്. ഇതില്‍ കൂട്ടണമെങ്കില്‍ നികുതി ഘടന മാറ്റേണ്ടി വരും. 28 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 20 രൂപ കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് ആറ് രൂപയോളമേ കിട്ടുകയുളളു കേന്ദ്രത്തിനും സമാനമായ നഷ്ടമുണ്ടാകും. എന്നാല്‍ രാജ്യത്തെല്ലാടവും പെട്രോള്‍ വില 55 രൂപയില്‍ താഴെയാകും. നിലവിലുളള വരുമാനം കുറയുമെന്നതിനാല്‍ ജിഎസ്ടിയെ സംസ്ഥാനങ്ങള്‍ അംഗീകരിക്കാനിടയില്ല.

ഫെബ്രുവരി 16ന് പെട്രോല്‍ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപ. കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലര്‍ കമ്മീഷനും ചേരുമ്പോള്‍ പമ്പിലെ വില 89.34രൂപ. ജിഎസ്ടിയില്‍ 31.82 നൊപ്പം അതിന്റെ 28 ശതമാനമായ 8.90 പൈസയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലര്‍ കമ്മീഷനും മാത്രം. ആകെ 44.68 രൂപ മാത്രം. ഡീസല്‍ വിലയും ഇപ്രകാരം കുറയും. അടിസ്ഥാന വില 33.46. ജിഎസ്ടി 28 ശതമാനമായ 9.36 രൂപ ,ചരക്കുകൂലി 25 പൈസ, ഡീലര്‍ കമ്മീഷന്‍ 2.51 ചേര്‍ത്താല്‍ ആകെ വില 45.58 മാത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →