തെങ്കാശി: പൗരത്വ നിയമഭേദഗതി(സി.എ.എ)ക്കെതിരേ നടന്ന സമരങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെടുത്ത കേസുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ സി.എ.എ. അനുകൂല സമീപനം സ്വീകരിച്ച അണ്ണാ ഡി.എം.കെയുടെ ചുവടുമാറ്റം തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെന്നു വിലയിരുത്തപ്പെടുന്നു. പുതിയ നീക്കം സഖ്യകക്ഷിയായ ബി.ജെ.പിയിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്.
അതേസമയം, ലോക്ക്ഡൗണ്‍ ചട്ടലംഘനത്തിന് പത്തുലക്ഷത്തോളം കേസുകള്‍ ഫയല്‍ ചെയ്തതു പിന്‍വലിക്കുന്നതു സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിനിടെ അരങ്ങേറിയ സംഘര്‍ഷം, പോലീസിന്റെ നീതിനിര്‍വഹണം തടസപ്പെടുത്തല്‍, വ്യാജ ഇ-പാസ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേസ് ഒഴിവാക്കില്ല.

