തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനമൂലധന വായ്പകൾക്ക് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ലൈസൻസുകൾ, ടാക്സ് രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. വാർഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. പ്രായം 60 വയസ്സ് കവിയരുത്. അപേക്ഷകനോ ഭാര്യയോ /ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തിയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 എന്ന വിലാസത്തിൽ 25 നകം ലഭിക്കണം.
പി.എൻ.എക്സ്. 952/2021
പട്ടികജാതി പെട്രോൾ ഡീലർമാർക്ക് വായ്പാ പദ്ധതി
