ദൃശ്യം – 2 വ്യാജ പതിപ്പ് ടെലിഗ്രാമിൽ

കൊച്ചി: ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. 19/02/21 വെളളിയാഴ്ച പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.

നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരമുണ്ട്. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →